kollam; police arrest asameese are not Bodo

കൊല്ലം: ബോഡോ തീവ്രവാദികളെന്ന പേരില്‍ കൊല്ലത്ത് മിലിട്ടറി ഇന്റലിജന്‍സും പൊലീസും ചേര്‍ന്ന പിടികൂടിയ അസം സ്വദേശികളായ യുവാക്കളെ വെറുതേവിട്ടു.

തീവ്രവാദ ബന്ധമില്ലെന്നും തൊഴിലാളികള്‍ മാത്രമാണെന്നും ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരെ വെറുതെ വിട്ടത്.

തീവ്രവാദികളെന്ന സംശയിക്കുന്നെന്ന് കാട്ടി ഇരുവരെടേയും പേരുവിവരങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിരുന്നു

അസം സ്വദേശികളായ കനീന്ദ്ര നര്‍സാരി, ഖലീല്‍ നര്‍സാരി എന്നിവരെയാണ് വ്യാഴ്ച് ബോഡോ തീവ്രവാദികളെന്ന പേരില്‍ മിലിട്ടറി ഇന്റലിജന്‍സും പൊലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ ജോലി ചെയ്യുന്ന ടൈല്‍ കമ്പനിയില്‍ നിന്നായിരുന്നു ഇരുവരെയും പിടികൂടിയത്. അസാമില്‍ സുരക്ഷസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട് ഇരുവരും കേരത്തില്‍ എത്തി എന്നായിരുന്നു പൊലീസ് ഭാഷ്യം.

കനീന്ദ്ര നര്‍സാരിയുടെ ശരീരത്തിലെ പരിക്കേറ്റ പാടുകളായിരുന്നു പൊലീസിന്റെ നിഗമനത്തിന്റെ ആധാരം.

എന്നാല്‍ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇരുവര്‍ക്കും തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന വ്യക്തമായിരുന്നു, യാത്രോ രേഖകളും തിരിച്ചറിയല്‍ രേഖകളും ഇവര്‍ ഹാജരാക്കി.

അസം പോലീസും അനുകൂല റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ഒരു ദിവസത്തിനിപ്പുറം കനീന്ദ്ര നര്‍സാരിയേയും ഖലീല്‍ നര്‍സാരിയേയും വെറുതേവിട്ടത്.

കസ്റ്റഡിക്ക് പിന്നാലെ ഇരുവരുടെയും പേരുവിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു.

Top