കൊല്ലം നീണ്ടകര ഹാര്‍ബര്‍ നാളെ തുറക്കും; നിയന്ത്രണങ്ങള്‍ക്ക് മാറ്റമില്ല

കൊല്ലം: കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് അടച്ച കൊല്ലം നീണ്ടകര ഹാര്‍ബര്‍ നാളെ തുറക്കും. രാവിലെ ആറ് മണിമുതലാണ് പ്രവര്‍ത്തനം തുടങ്ങുക. എന്നാല്‍ നിയന്ത്രണങ്ങള്‍ പഴയപടി തുടരും. ശക്തികുളങ്ങര അഴിക്കല്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ തുറക്കുന്നത് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം ആയിരിക്കും.

കൊവിഡ് വ്യാപനത്തിന് പിന്നാലെ മുന്‍കരുതലെന്ന നിലയ്ക്ക് അടച്ച ചമ്പക്കര മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ജൂണ്‍ നാലിനാണ് മാര്‍ക്കറ്റ് അടച്ചത്. വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം ക്രമീകരിക്കാനായി ടോക്കണ്‍ സംവിധാനം, ഒരു വശത്ത് കൂടെ മാത്രം പ്രവേശനം തുടങ്ങി കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഇനി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം.

Top