നീണ്ടകരയില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

dead-body

കൊല്ലം: കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സഹായ രാജു എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. തീരത്തടിഞ്ഞ മൃതദേഹം ഫിഷറീസ് വകുപ്പ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് നീണ്ടകരയില്‍ നിന്ന് മൂന്നു പേരെ കാണാതായത്. മത്സ്യബന്ധനത്തിനിടെ ഇവര്‍ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. തമിഴ്‌നാട് കൊല്ലങ്കോട് നീരോടി പൊഴിയൂര്‍ സ്വദേശികളായ രാജു, ജോണ്‍ ബോസ്‌കോ എന്നിവരെ ഇനിയും കണ്ടെത്താനുണ്ട്.

തീരരക്ഷാസേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഫിഷറീസ് വകുപ്പും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്ന് കാണാതായ നാലു മത്സ്യത്തൊഴിലാളികള്‍ തിരിച്ചു വന്നിരുന്നു.

Top