kollam malanada violate fireworks ban

കൊല്ലം: മലനടയില്‍ കലക്ടറുടെ വിലക്ക് ലംഘിച്ച് വെടിക്കെട്ട് നടത്തി.

മലനട ദുര്യോദന ക്ഷേത്രത്തിനു സമീപത്തെ വയലിലാണ് വെടിക്കെട്ട് നടത്തിയത്.

ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 22 ക്ഷേത്രം ഭാരവാഹികളെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

മത്സര കമ്പമല്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടറടെയും സംസ്ഥാന സര്‍ക്കാരിന്റെയും കമ്പ നിരോധന ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത്.

Top