മനുഷ്യ മഹാശൃംഖല; കൊല്ലത്ത് വന്ദേമാതരം വിളിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യ മഹാശൃംഖല ചരിത്രമാകുന്നു. ലക്ഷങ്ങള്‍ അണിനിരന്ന പരിപാടിയില്‍ ആത്മഹത്യ ശ്രമവുമായി യുവാവ്.

കൊല്ലത്താണ് യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇയാള്‍ വന്ദേമാതരം വിളിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ തീര്‍ക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ പ്രമുഖരടക്കം നിരവധി പേരാണ് അണിചേരുന്നത്.

മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ മനുഷ്യശൃമഖലയില്‍ കണ്ണികളായി. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കാന്തപുരം എപി വിഭാഗം സുന്നികള്‍ സംസ്ഥാനത്തുടനീളം ശൃംഖലയുടെ ഭാഗമായി. അതേസമയം മുസ്ലീം ലീഗിനൊപ്പം നില്‍ക്കുന്ന ഇകെ വിഭാഗം സുന്നികളുടെ നേതാക്കളും മനുഷ്യശ്യംഖലയുടെ ഭാഗമായത് ശ്രദ്ധേയമായി. മുജാഹിദ് വിഭാഗം മനുഷ്യശ്യംഖലയോട് സഹകരിച്ചു.

Top