കൊല്ലം കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു

കൊല്ലം കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശിയാണ് മരിച്ചത്. മൃതദേഹം തെങ്കാശി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒഴുക്കിൽപ്പെട്ട മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്നാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് സൂചന. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.

Top