കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് ഒരു സ്ത്രീ മരിച്ചു

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് ഒരു സ്ത്രീ മരിച്ചു.രണ്ട് പേര്‍ക്ക് പരിക്കേറ്റു.

അടൂര്‍ സ്വദേശിനി ലിസി സാമുവല്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാഹനം ഓടിച്ചിരുന്ന രഞ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

രാവിലെ പതിനൊന്നരയോട് കൂടി ചടയമംഗലത്തിന് സമീപം കുരിയോടായിരുന്നു അപകടം നടന്നത്. കെഎസ്ആര്‍ടിസി ടെസ്റ്റ് റണ്ണിനായി റോഡില്‍ ഇറക്കിയതായിരുന്നു. കെഎസ്ര്‍ടിസിയുടെ പിന്‍വശത്തെ ടയറിന് മുന്നിലായാണ് കാര്‍ ഇടിച്ചു കയറിയത്. ലിസി സാമുവല്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

Top