സംസ്ഥാനത്തെ ആദ്യ ട്രാൻസിറ്റ് ഹോം കൊല്ലത്ത്

സംസ്ഥാനത്തെ ആദ്യ ട്രാൻസിറ്റ് ഹോം മന്ത്രി ആർ. ബിന്ദു, കൊല്ലത്ത് ഉദ്ഘാടനം ചെയ്തു. യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞവർ, ശിക്ഷാകാലാവധി പൂർത്തിയായവർ തുടങ്ങി നിയമപരവും സാങ്കേതികവുമായ പ്രശ്നങ്ങളാൽ സ്വദേശത്തേക്ക് മടങ്ങാൻ കാത്തിരിക്കേണ്ടിവരുന്ന വിദേശപൗരൻമാരെ താത്കാലികമായി താമസിപ്പിക്കുന്നതിനാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ട്രാൻസിറ്റ് ഹോം ആരംഭിച്ചത്.

കുറ്റംചെയ്തവർക്ക് മാനസാന്തരത്തിന് പിൻതുണയേകാൻ സമൂഹത്തിനും , സാമൂഹ്യനീതിവകുപ്പിനുമുള്ള ഉത്തരവാദിത്തമാണ് ട്രാൻസിറ്റ് ഹോമിലൂടെ നിറവേറ്റപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം ഒരു കേന്ദ്രം കൂടി, സംസ്ഥാനത്ത് വൈകാതെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മയ്യനാട് ഗ്രാമപഞ്ചായത്തിലെ വാടകക്കെട്ടിടത്തിലാണ് ട്രാൻസിറ്റ് ഹോം സജ്ജമാക്കിയത്.

Top