സ്ത്രീധനം നല്‍കിയില്ല; യുവതിയേയും കുഞ്ഞിനേയും വീട്ടില്‍ നിന്നിറക്കി വിട്ടു

കൊല്ലം: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ടു വയസുള്ള കുഞ്ഞിനേയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി.

കൊല്ലം പുനലൂരിലാണ് സംഭവം. സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് യുവതി പൊലീസിന് പരാതി നല്‍കിയിരുന്നു.

വിദേശത്തുള്ള ഭര്‍ത്താവ് തന്നോട് വീട് വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചു. വീട്ടില്‍ നിന്നിറങ്ങിയ യുവതിയും കുഞ്ഞും പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടി.

Top