kollam; heavy tide ship in coast

ഇരവിപുരം: കൊല്ലം തുറമുഖത്തിനു പുറത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ മണ്ണുമാന്തി കപ്പല്‍ ശക്തമായ കാറ്റിലും വേലിയേറ്റത്തിലും തീരത്തടിഞ്ഞു.മണ്ണില്‍ പുതഞ്ഞ നിലയിലാണ് കപ്പല്‍

മുംബൈക്കാരുടെ ഉടമസ്ഥതയിലുള്ള ചൈനീസ് നിര്‍മിത കപ്പലായ ഹെന്‍ സിതാഫൈവ് ആണ് കൊല്ലം മുണ്ടക്കല്‍ കച്ചിക്കടവിനടുത്ത് തീരത്താണ് അടിഞ്ഞത്.

നങ്കൂരം തകര്‍ന്നതിനെ തുടര്‍ന്നാണ് കപ്പല്‍ തീരത്തടുത്തത്. വിവരമറിഞ്ഞ് നീണ്ടകരയില്‍ നിന്നും കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കൊല്ലം തുറമുഖത്ത് അറ്റകുറ്റപണികള്‍ക്കായി എത്തിയ കപ്പല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പോര്‍ട്ടിനു പുറത്ത് കിടക്കുകയായിരുന്നു. പോര്‍ട്ട് അധികൃതരുമായി വാടക സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് കപ്പല്‍ തുറമുഖം വിടാതിരുന്നത്.

കപ്പലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന ഏതാനും ജീവനക്കാരെ കരയിലേക്ക് മാറ്റിയിരുന്നു. കരക്കടിഞ്ഞ കപ്പല്‍ കാണാന്‍ നിരവധി പേരാണ് കച്ചിക്കടവ് തീരത്ത് എത്തുന്നത്.

കപ്പല്‍ കരക്കടുത്ത സാഹചര്യത്തില്‍ കാക്കത്തോപ്പ് ഭാഗത്ത് മത്സ്യബന്ധനം നടത്തരുതെന്ന് ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top