കൊല്ലത്ത് നാലു മണിക്കൂറിനിടെ ആറു ഇടങ്ങളില്‍ തോക്ക് ചൂണ്ടി മോഷണം

threatening note

കൊല്ലം: കൊല്ലത്ത് നാലു മണിക്കൂറിനിടെ ആറു ഇടങ്ങളില്‍ തോക്ക് ചൂണ്ടി മോഷണം നടന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്തായിരുന്നു മോഷണം നടന്നത്.

ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് മോഷണം നടത്തിയത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം. കുമ്പളം സ്വദേശിയായ യുവാവ് കുണ്ടറ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വെച്ചു പോയ ബൈക്ക് മോഷ്ടിച്ചെടുത്തായിരുന്നു പ്രതികള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

പ്രതികള്‍ ഉപയോഗിച്ച ബൈക്കും ഹെല്‍മറ്റും ടൗണ്‍ അതിര്‍ത്തിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Top