kollam ; fishermen dead

നീണ്ടകര: ശക്തമായ കാറ്റില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പുത്തന്‍തുറ സ്വദേശികളായ ഡാനി, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്.

അഞ്ചംഗ സംഘമാണ് മത്സ്യബന്ധനത്തിന് പോയത്. ശക്തികുളങ്ങരയില്‍ ശക്തമായ കാറ്റിലും കോളിലും പെട്ടാണ് വള്ളം മുങ്ങിയത്.

അപകടത്തില്‍ രക്ഷപ്പെട്ട മൂന്നു പേരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top