സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതലും കൊല്ലം ജില്ലക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 19 പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവര്‍. എല്ലാവരും വിദേശങ്ങളില്‍ നിന്ന് എത്തിയവരാണ്. നേരത്തെ, ജില്ലയിലെ നീണ്ടകര ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേരും തജിക്കിസ്ഥാനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. ഒരാള്‍ നൈജീരിയയില്‍ നിന്ന് വന്നതാണ്. ബാക്കിയുള്ളവര്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് എത്തിയവരാണ്. 82 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുളളത്. 27 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 108 പേരില്‍ കൂടുതലും കൊല്ലം ജില്ലക്കാരാണ്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Top