കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തിയ സംഭവം ; പ്രതി അറസ്റ്റില്‍

arrest

കൊല്ലം: കൊല്ലത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. പുത്തൂര്‍ സ്വദേശി സുനില്‍ കുമാറിനെയാണ് എഴുകോണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം പവിത്രേശ്വരം ഇരുതനങ്ങാട് സ്വദേശി ദേവദത്തനെയാണ് കഴിഞ്ഞ ദിവസം കുത്തിക്കൊന്നത്.

വ്യാജ മദ്യമാഫിയയില്‍പ്പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. പ്രദേശത്തെ വ്യാജ മദ്യമാഫിയക്ക് എതിരെ സിപിഎം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ദേവദത്തന്‍ സജീവമായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനില്‍ ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റ ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top