കൊല്ലം ജില്ലയില്‍ 81 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ്

കൊല്ലം: കൊല്ലം ജില്ലയില്‍ 81 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ് പകര്‍ന്നത് ആശങ്ക ഉയര്‍ത്തുന്നു. 75 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 68 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്.

ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും പുനലൂര്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റിലായവര്‍ക്കും കോവിഡ് പോസിറ്റീവാണ്.

കൊല്ലം മേവറത്ത് നിന്ന് എക്സൈസ് പിടികൂടിയ കഞ്ചാവ് കേസ് പ്രതിയും കോവിഡ് ബാധിതനാണ്. കൊല്ലത്തെ രണ്ട് അഭിഭാഷകര്‍ക്കും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ നിന്ന് കൊല്ലം തീരമേഖലയിലെത്തിയ 240 തമിഴ്നാട്ടുകാരായ മത്സ്യ ബന്ധന തൊഴിലാളികളില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Top