കൊല്ലത്ത് സ്ഥിതി ആശങ്കാജനകം ; പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

കൊല്ലം : പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇന്നലെ മാതാവിനും രണ്ട് കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനാപുരം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ മാര്‍ക്കറ്റ് വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഈ വാര്‍ഡിലാണ് കെഎസ്ആര്‍ടിസി ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. ഇതേ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്.

Top