കൊല്ലത്തു കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

കൊല്ലം: കൊല്ലത്തു കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പനയം കോമളത്തു പുത്തന്‍വീട്ടില്‍ യോഹന്നാന്‍ (54) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.

ഡല്‍ഹിയില്‍ നിന്നെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ മുപ്പതിനാണു ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം മടങ്ങിയെത്തിയത്. മരിച്ചയാളുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Top