കൊല്ലം: കൊല്ലം ബൈപ്പാസിന്റെ അവകാശ വാദവുമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രംഗത്ത്. സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ കൊല്ലം ബൈപ്പാസ് പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇഴഞ്ഞ് നീങ്ങിയ പദ്ധതിക്ക് ജീവന്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു തന്നെയാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിശ്ചയിച്ചതെന്നും കണ്ണന്താനം വ്യക്തമാക്കി.