കൊല്ലം അഴീക്കല്‍ ഫിഷറീസ് ഹാര്‍ബര്‍ താല്‍ക്കാലികമായി അടച്ചു

കൊല്ലം: കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളയാള്‍ ജോലി ചെയ്തിരുന്നതിനാല്‍ കൊല്ലം അഴീക്കല്‍ ഫിഷറീസ് ഹാര്‍ബര്‍ താല്‍ക്കാലികമായി അടച്ചു. അതേസമയം, ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ 26 പേര്‍ രോഗമുക്തി നേടി.

Top