കൊല്ലത്ത് നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയിൽ

rape

കൊല്ലം: കൊല്ലത്ത് നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. സ്‌കൂളിലേക്ക് പോകുന്നതിനിടയിലായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയ്ക്കാണ് സംഭവം നടന്നത്.

കുട്ടി ഒറ്റയ്ക്കു നടന്നുപോകുകയായിരുന്നു. അതുവഴി വന്ന നാടോടി സ്ത്രീ കുട്ടിയുടെ കയ്യില്‍ പിടിച്ചു കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി കൈ വിട്ട് സമീപത്തുള്ള വീട്ടിലേക്ക് ഓടുകയും ചെയ്തു. ഇതോടെ സംഭവം നാട്ടുകാര്‍ അറിയുകയും നാടോടി സ്ത്രീയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാത്ഥിനിയെയാണ് സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

Top