കൊല്ലത്ത് കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, നിരവധിപ്പേര്‍ക്ക് പരിക്ക്

കൊല്ലം: അഞ്ചലില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. 5 കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും 4 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. 3 പേര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ വിദ്യാര്‍ഥികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കോളജില്‍ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളജിനുള്ളില്‍വച്ചും അഞ്ചല്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫിസിനു മുന്നില്‍വച്ചും ഇരുകൂട്ടരും ഏറ്റുമുട്ടി. ഇരുവിഭാഗവും പ്രകടനം നടത്തി കൊടിമരങ്ങള്‍ നശിപ്പിച്ചതായും വിവരമുണ്ട്. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.

Top