അഞ്ചലില്‍ മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: അഞ്ചലില്‍ മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാക്കത്തിക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചണ്ണപ്പേട്ട മെത്രാന്‍തോട്ടം നാല് സെന്റ് കോളനിയില്‍ കുട്ടപ്പനാണ് മരിച്ചത്.

ചണ്ണപ്പേട്ട വനത്തുമുക്ക് സ്വദേശി ലൈബുവാണ് കുട്ടപ്പനെ ആക്രമിച്ചത്. സംഭവം നേരില്‍ കണ്ട കുട്ടപ്പന്റെ മകന്‍ ഇറങ്ങി ഓടി നാട്ടുകാരെയും ശേഷം പൊലീസിനെയും അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഇരുവരും ലൈബുവിന്റെ വീട്ടില്‍ മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് നടുക്കുന്ന സംഭവം. രാത്രി കുട്ടപ്പനെ വിളിക്കാന്‍ മകന്‍ വിഷ്ണു എത്തിയപ്പോള്‍ ഇരുവരും തര്‍ക്കത്തിലായിരുന്നു. ഇതിനിടയിലാണ് ലൈബു, കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടിയത്.

 

Top