കൊല്ലത്ത് ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. ബൈക്കിടിച്ച് 2 പേര്‍ക്ക്പരുക്കേറ്റു.കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് വിദ്യാര്‍ഥി സിജോ (18) ആണു മരിച്ചത്.

രാവിലെ 9 മണിയോടെ എംസി റോഡില്‍ കുന്നക്കര ജംക്?ഷനിലാണ് അപകടം. വഴിയാത്രക്കാരായ അയ്യപ്പന്‍, രേഷ്മ എന്നിവര്‍ക്കാണു പരുക്ക്. അയ്യപ്പനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top