ജയവും തോല്‍വിയുമുണ്ടാകും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിമര്‍ശിച്ച് കിംഗ് ഖാന്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോട് ദയനീയ തോല്‍വി വാങ്ങിയതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. തോല്‍വിയില്‍ ട്വിറ്ററിലൂടെ ആരാധകരോട് മാപ്പു പറഞ്ഞ ഷാരൂഖ് പോരാട്ടം പോലുമില്ലാതെ കീഴടങ്ങിയ കൊല്‍ക്ക നൈറ്റ് റൈഡേഴ്‌സിനെ വിമര്‍ശിക്കുകയും ചെയ്തു.

കളിയില്‍ ജയവും തോല്‍വിയുമുണ്ടാകും. പക്ഷെ ഇന്ന് രാത്രി, പോരാട്ടം പോലുമില്ലാതെ കൊല്‍ക്കത്ത കീഴടങ്ങിയതിന് ടീം ഉടമ എന്ന നിലയില്‍ ഞാന്‍ ആരാധകരോട് മാപ്പു ചോദിക്കുന്നുവെന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്.

Top