ഹൗറ പാലത്തിനടുത്ത് കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

ഹൗറ: കൊല്‍ക്കത്തയിലെ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ഹൗറ ബ്രിഡ്ജിന് സമീപമുള്ള കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം ഉണ്ടായത്.

ഇപ്പോഴും അഗ്‌നിശമനസേനയുടെ സഹായത്തോടെ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സിന്റെ ഇരുപത്തിയഞ്ചോളം യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഗോഡൗണിന്റെ മധ്യഭാഗം പൂര്‍ണമായും തകര്‍ന്നു വീണതായാണ് അധികൃതര്‍ നല്‍കുന്ന വിവരം.

Top