നോ ഹെൽമെറ്റ് നോ പെട്രോൾ നിയമം നടപ്പിലാക്കാനൊരുങ്ങി കൊൽക്കത്ത പൊലീസ്

കൊൽക്കത്ത : നോ ഹെൽമെറ്റ് നോ പെട്രോൾ നിയമം വീണ്ടും നടപ്പാക്കാൻ തീരുമാനിച്ച് കൊൽക്കത്ത പൊലീസ്. ഹെൽമെറ്റ് ഇല്ലാതെ മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് പമ്പുകൾ പെട്രോൾ വിൽക്കുന്നത് വിലക്കുന്ന നിയമമാണ് നോ ഹെൽമെറ്റ് നോ പെട്രോൾ നിയമം. ഈ നിയമം ഡിസംബർ 8 മുതൽ ആരംഭിച്ച് 60 ദിവസം തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 

ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹന യാത്രികരും പില്യൺ റൈഡറുകളുമായി നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത്തരം നിയമലംഘനങ്ങൾ പലമടങ്ങ് വർധിച്ചിട്ടുണ്ടെന്നും കൊൽക്കത്ത പൊലീസ് കമ്മീഷണർ അനുജ് ശർമ വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇത്തരം കേസുകളിൽ നിരവധി പ്രോസിക്യൂഷനുകൾ നിയമ നിർവ്വഹണ ഏജൻസി തയ്യാറാക്കിയിട്ടുണ്ടെങ്കിലും, അപകടങ്ങൾ ദിനം പ്രതി വർധിച്ചുകൊണ്ടേ ഇരിക്കുന്നു. മികച്ച റോഡ് അച്ചടക്കം ഉറപ്പാക്കാനും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ തടയാനും, നിയമപ്രകാരം കർശന നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. അതുകൊണ്ടു തന്നെ നോ ഹെൽമെറ്റ് നോ പെട്രോൾ കൊൽക്കത്ത പൊലീസിന്റെ അധികാരപരിധിയിൽ നടപ്പാക്കും. കൂടാതെ ഈ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി  ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാത്തവർക്ക് പില്യൻ റൈഡറുണ്ടെങ്കിലും പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോൾ ലഭിക്കില്ല.

Top