തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി കൃഷ്ണ ബോസ് അന്തരിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയും പണ്ഡിതയുമായിരുന്ന കൃഷ്ണ ബോസ് (89) അന്തരിച്ചു. വാര്‍ധക്യസഹമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നുഅന്ത്യം.

തൃണമൂലിനെ പ്രതിനിധീകരിച്ച് ജാദവ്പുര്‍ മണ്ഡലത്തില്‍നിന്നാണു കൃഷ്ണ ബോസ് പാര്‍ലമെന്റില്‍ എത്തിയത്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മുന്‍ എംപിയും ചരിത്രകാരനും ഹാര്‍വഡ് സര്‍വകലാശാലയില്‍ അധ്യാപകനുമായിരുന്ന സുഗത ബോസാണ് മകന്‍.

Top