രഞ്ജി ട്രോഫി; കര്‍ണാടകയെ മുട്ടുകുത്തിച്ച് ബംഗാള്‍ ഫൈനലില്‍

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകയെ തകര്‍ത്ത് ബംഗാള്‍ ഫൈനലില്‍. 352 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടകയ്‌ക്കെതിരെ 174 റണ്‍സ് നേടിയാണ് ബംഗാള്‍ സെമിയില്‍ കടന്നത്. 62 റണ്‍സ് നേടിയ ദേവദത്ത് പടിക്കലാണ് ടോപ്പ് സ്‌കോറര്‍.

ആറ് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുകേഷ് കുമാറാണ് ബംഗാളിന് ജയമൊരുക്കിയത്. ഇഷാന്‍ പോറലും അക്ഷദീപ് നാഥും രണ്ടു വീതം വിക്കറ്റുകള്‍ നേടി. 98-3 എന്ന നിലയിലാണ് കര്‍ണാടക നാലാം ദിനം കളി തുടങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായുള്ള വിക്കറ്റുകള്‍ കര്‍ണാടകയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

Top