ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കുള്ള സേവനങ്ങള്‍ അവസാനിപ്പിക്കും: ഭീഷണിയുമായി എയര്‍ടെല്‍

കൊല്‍ക്കത്ത: ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് എയര്‍ടെല്ലിന്റെ ഭീഷണി. കണ്‍സ്യൂമര്‍ മൊബിലിറ്റി ബിസിനസിനെ പിന്തുണച്ചില്ലെങ്കില്‍ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് എയര്‍ടെല്‍ ഭീഷണിപ്പെടുത്തിയത്. ഇതെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ കേന്ദ്രത്തിന്റെ സഹായം തേടുകയായിരുന്നു.

ആവശ്യമായ റൂട്ടിംഗ് മാറ്റങ്ങള്‍ നടപ്പാക്കാതെ വരുന്ന സാഹചര്യത്തില്‍, ബിഎസ്എന്‍എല്‍ ഉപഭോക്താക്കളുടെ കോളുകള്‍ തടസ്സപ്പെടുകയാണെങ്കില്‍, അത് ബിഎസ്എന്‍എല്ലിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കുമെന്ന് ടെലികോം ട്രൈബ്യൂണല്‍ വിധി ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്ലിന്റെ ഭീഷണി.

എന്നാല്‍ ഈ ഭീഷണിയില്‍ തങ്ങള്‍ക്ക് ടെലികോം കമ്പനിയുടെ സാന്നിധ്യം ആവശ്യമാണെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. എയര്‍ടെലും ടാറ്റയും തമ്മിലുള്ള കരാറുമായി ബന്ധപ്പെട്ട ടെലികോം ഡിസ്പ്യൂട്‌സ് സെറ്റില്‍മെന്റ് ആന്റ് അപ്പല്ലേറ്റ് ട്രൈബ്യൂണല്‍ വിധിക്കെതിരെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.

Top