ഐഎസ്എല്‍; സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത ഇന്ന് ചെന്നൈ എഫ്‌സിയോട് ഏറ്റുമുട്ടും

athletico de kolkatha

കൊല്‍ക്കത്ത: കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ ഇന്ന്‌ ചെന്നൈ എഫ്‌സി നേരിടും. വിവേകാനന്ദ യുഭ ഭാരതി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ചയാണ് മത്സരം നടക്കുക. പൂനെക്കെതിരെയുള്ള മത്സരത്തില്‍ പരാജയം നേരിട്ടതിനു ശേഷമാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്.

പുതിയ കോച്ച് ആഷ്‌ലി വെസ്റ്റ് വൂഡിന്റെ പരിശീലനത്തിലാണ് കൊല്‍ക്കത്ത ഇന്ന് കളത്തിലിറങ്ങുക. രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത എല്ലാ ഐഎസ്എല്‍ സീസണുകളിലും പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്.

കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം റോബി കീനിന് പരിക്കേറ്റത് ടീമിന് തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ആരാധകര്‍. അതേസമയം നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടാണ് ചെന്നൈ ഇന്നത്തെ മത്സരത്തിന് ഇറങ്ങുക. മത്സരത്തില്‍ ജയിച്ചാല്‍ ചെന്നൈയ്ക്ക് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടാം.

Top