മോശം പ്രകടനം; ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ അലജാന്‍ഡ്രോ മെനെന്‍ഡസ് രാജിവെച്ചു

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ അലജാന്‍ഡ്രോ മെനെന്‍ഡസ് ഗാര്‍ഷ്യ രാജിവെച്ചു. ഐ ലീഗ് ഫുട്‌ബോളിലെ മോശം പ്രകടനകളുടെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജിവെച്ചത്. നിലവില്‍ ലീഗില്‍ ഇപ്പോള്‍ ഈസ്റ്റ് ബംഗാള്‍ ഏഴാം സ്ഥാനത്താണുള്ളത്. ലീഗില്‍ ഇനി 13 മത്സരങ്ങള്‍ കൂടി ടീമിന് ബാക്കിയുണ്ട്.

പുതിയ പരിശീലകനെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ക്ലബ് സെക്രട്ടറി കല്യാണ്‍ മജുംദാര്‍ പറഞ്ഞു. സഹ പരിശീലകന്‍ താത്കാലിക പരിശീലകന്റെ ചുമതല വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

റയല്‍ മാഡ്രിഡ് യൂത്ത് ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ച സ്പാനിഷ് പരിശീലകനായ മെനെന്‍ഡസ് കഴിഞ്ഞ സീസണ്‍ തുടക്കത്തിലായിരുന്നു ഈസ്റ്റ് ബംഗാളില്‍ എത്തിയത്.

Top