സ്‌കൂള്‍വാന്‍ കനാലിലേക്ക് മറിഞ്ഞ് അപടകം; രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം

കൊല്‍ക്കത്ത: സ്‌കൂളിലേക്ക് പോകുന്നതിനിടെ റോഡിനരികിലെ കനാലിലേക്ക് സ്‌കൂള്‍ വാന്‍ മറിഞ്ഞ് ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. 15 കുട്ടികളും ഒരു സഹായിയും ഡ്രൈവറുമടക്കം 17 പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളെ കൊല്‍ക്കത്തയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു അപകടം.

കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് ആശുപത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അഞ്ചും ആറും വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥികളെ ചികിത്സിക്കാന്‍ ഏഴംഗ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കുട്ടികള്‍ക്ക് സെറിബ്രല്‍ അനോക്‌സിയയുടെ ലക്ഷണമാണ് കാണുന്നതെന്നാണ് ഡോക്ടറുടെ വിശദീകരണം. തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയാണ് ഇത്. കനാലില്‍ അകപ്പെട്ടതോടെ കുട്ടികളുടെ ശ്വാസകോശത്തിലേക്ക് മണ്ണ് നിറഞ്ഞ വെള്ളം എത്തിയിട്ടുണ്ടായിരുന്നു. വാരിയെല്ലുകള്‍ തകര്‍ന്നുണ്ടായ മുറിവുകള്‍ കാരണം ശ്വാസകോശത്തിലും തലച്ചോറിലും രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.

പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ വഴി കഞ്ചാവ് കടത്ത്; 20 കിലോ പിടിച്ചെടുത്തു
പാലക്കാട്: പാലക്കാട് റഎയില്‍വേ സ്റ്റേഷന്‍ വഴി കടത്താന്‍ ശ്രമിച്ച 20 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലപ്പുറം എടവണ്ണ സ്വദേശി അബ്ദുള്‍റഷീദിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. പാറ്റ്‌ന – എറണാകുളം എക്‌സ് പ്രസില്‍ പാലക്കാട് വന്നിറങ്ങുമ്പോഴാണ് ഇയാള്‍ പിടിയിലായത്. വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവെത്തിച്ചത്. ഇയാള്‍ക്കെതിരെ പൊലീസിലും എക്‌സൈസിലും ഇരുപതിലേറെ കേസുകളുണ്ട്.

Top