വിവാദ പോസ്റ്റ് ; മകള്‍ക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല: ഗാംഗുലി

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷധേങ്ങള്‍ ആളിക്കത്തുമ്പോള്‍ മകള്‍ സനയുടെ പോസ്റ്റിന് പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് ഗാംഗുലി. ഫാസിസിസ്റ്റ് ഭരണത്തിനെതിരെ സനയുടെ പോസ്റ്റ് ചര്‍ച്ച ആയതിനു പിന്നാലെ ആണ് ഗാംഗുലിയുടെ ഈ പ്രതികരണം.

വിവാദങ്ങളിലേക്ക് മകള്‍ സനയെ വലിച്ചിഴയ്ക്കരുതെന്നും മകള്‍ക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയില്ലെന്നും ഗാംഗുലി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സന ഗാംഗുലി ഇന്‍്സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു.

എഴുത്തുകാരന്‍ ഖുശ്വന്ത് സിങ്ങിന്റെ ‘ഇന്ത്യയുടെ അവസാനം’ എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു സനയുടെ പോസ്റ്റ്. എന്നാല്‍ വിവാദമായതോടെ കുറിപ്പ് പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഫാസിസ്റ്റ് ഭരണകൂടം പൗരന്മാരെ എങ്ങനെയാണ് നേരിടുക എന്ന് സനയുടെ കുറിപ്പില്‍സൂചിപ്പിക്കുന്നു.

Top