മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്; ആരോപണങ്ങളുമായി ഭാര്യ വീണ്ടും രംഗത്ത്

mohammed-shami-and-wife

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസ് കേസെടുത്തു. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷമിക്കെതിരെ പൊലീസ് കേസെടുത്തത്.

പാകിസ്താന്‍ യുവതിയായ അലിഷബായില്‍ നിന്ന് ഷമി പണം വാങ്ങി ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുള്ള ഗുരുതര ആരോപണങ്ങളുമായാണ് ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഒത്തുകളി സംബന്ധിച്ചും ഷമിക്കെതിരെ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഫോട്ടോകളും പുറത്തുവിട്ടതിനു പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. രാജ്യത്തിന്റെ പലഭാഗത്തുളള സ്ത്രീകളുമായി ഷമിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും ശാരീരികമായും മാനസികമായും താന്‍ കടുത്ത പീഡനം നേരിടുന്നുണ്ടെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു.

Top