കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം മിച്ചല്‍ സ്റ്റാര്‍ക് ഐ പി എല്‍ കളിക്കില്ല

Mitchell Starc

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ആസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് ഈ സീസണിലെ ഐ പി എല്‍ കളിക്കില്ല. ബൗളിങിലെ നൈറ്റ് റൈഡേഴ്‌സിന്റെ കുന്തമുനയാണ് താരം. പരിക്ക് മൂലമാണ് സ്റ്റാര്‍ക്ക് ഐ പി എല്ലിനുണ്ടാവില്ലെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ അറിയിച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റില്‍ നിന്നും സ്റ്റാര്‍ക്കിനെ മാറ്റിയിട്ടുണ്ട്. ചാഡ് സായേഴ്‌സിനെയാണ് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലുതുകാലിലെ എല്ലിനേറ്റ പരിക്കാണ് സ്റ്റാര്‍ക്കിന് വിനയായത്. ടെസ്റ്റ് സീരിസിന് ശേഷം ആസ്‌ട്രേലിയയിലെത്തുന്ന സ്റ്റാര്‍ക് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരിയില്‍ നടന്ന ഐ പി എല്‍ ലേലത്തില്‍ 9.4 കോടിക്കാണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്റ്റാര്‍കിന് ഐ.പി.എല്‍ മല്‍സരങ്ങള്‍ നഷ്ടമാവുന്നത്.

Top