രാജസ്ഥാൻ റോയൽസിനെ കീഴടക്കി കൊൽക്കത്ത

അബുദാബി: രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്തയ്ക്ക് ജയം. 37 റൺസിനാണ് കൊൽക്കത്ത രാജസ്ഥാനെ കീഴ്പ്പെടുത്തിയത്. യുവ പേസർമാരായ ശിവം മാവിയും കമലേഷ്‌ നാഗർക്കോട്ടിയും ചേർന്ന്‌ രാജസ്ഥാൻ റോയൽസ്‌ ബാറ്റിങ്‌ നിരയെ തകർത്തുവിട്ടു. ഇരുവരും രണ്ട്‌ വീതം വിക്കറ്റെടുത്തു.

കൊൽക്കത്ത മുന്നോട്ടുവച്ച 175 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഷാർജയിലെ ബാറ്റിംഗ് കണ്ടീഷനിൽ നിന്ന് ദുബായ് സ്റ്റേഡിയത്തിലേക്കെത്തിയ രാജസ്ഥാൻ ബാറ്റ്സ്മാന്മാർക്ക് സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശാൻ കഴിയാത്തതാണ് തിരിച്ചടിയായത്.54 റണ്ണെടുത്ത ടോം കറനാണ്‌ രജസ്ഥാന്റെ ടോപ്‌ സ്‌കോറർ.

കൊൽക്കത്തയ്‌ക്കായി ഓപ്പണർ ശുഭ്‌മാൻ ഗിൽ തിളങ്ങി. 34 പന്തിൽ 47 റണ്ണാണ്‌ ഗിൽ നേടിയത്‌. ഒരു സിക്‌സറും അഞ്ച്‌ ഫോറും ഉൾപ്പെട്ടു. ആന്ദ്രേ റസെൽ 14 പന്തിൽ 24 റണ്ണടിച്ചു. മൂന്ന്‌ സിക്‌സറുകളായിരുന്നു ഇന്നിങ്‌സിൽ. അവസാന ഓവറുകളിൽ ഓവിൻ മോർഗൻ (23 പന്തിൽ 34) ആണ്‌ കൊൽക്കത്തയുടെ സ്‌കോർ 170 കടത്തിയത്‌.

Top