ഐഎസ്എല്‍ ചാമ്പ്യന്മാർ കൊല്‍ക്കത്തയ്ക്ക് ഹോം ഗ്രൗണ്ടില്‍ തിരിച്ചടി; പൂനെയ്ക്ക് വിജയം

punecity1

കൊല്‍ക്കത്ത : ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഐഎസ്എല്‍ ചാമ്പ്യന്മാരായ അമര്‍ തൊമാര്‍ കൊല്‍ക്കത്തയ്ക്ക് തിരിച്ചടി.

ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പുനെ സിറ്റിയാണ് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 13-ാം മിനിട്ടില്‍ മാര്‍സലീഞ്ഞോ ഗോള്‍ നേടി.

രോഹിത് കുമാര്‍ , എമിലിയാനോ അല്‍ഫാരോ എന്നിവരും ഗോള്‍ നേടി. കൊല്‍ക്കത്ത താരം ജോര്‍ഡി ഫിഗറസ്‌ സെല്‍ഫ് ഗോള്‍ നേടിയതോടെ കൊല്‍ക്കത്തക്കു തിരിച്ചടിയായി.

കൊല്‍ക്കത്തയുടെ ആശ്വാസ ഗോള്‍ കരസ്ഥമാക്കിയത്‌ ബിപിന്‍ സിങ്ങാണ്. സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയ പുനെ വിലപ്പെട്ട മൂന്നു പോയിന്റും തങ്ങളുടെ അക്കൗണ്ടിലെത്തിച്ചു.

തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനോട് തോറ്റ പുനെ സിറ്റി എഫ്‌സി, അതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്തയ്‌ക്കെതിരെ പുറത്തെടുത്തത്.

ഐഎസ്എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയിലായിരുന്നു.

Top