കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നു: 5പേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: മജേര്‍ഹാത് പാലം തകര്‍ന്നുവീണ് അഞ്ച് മരണം, 11 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ എണ്ണം കൂടിയേക്കാം എന്നാണ് സൂചന.

ഒട്ടേറെ വാഹനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടങ്ങിക്കിടക്കുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നിരവധി വാഹനങ്ങള്‍ പാലത്തിന് മുകളിലുണ്ടായിരുന്നപ്പോഴാണ് വലിയ ശബ്ദത്തോടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നത്.

നാട്ടുകാരും പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവരമറിഞ്ഞ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തര ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി കൊല്‍ക്കത്തയിലേക്കു തിരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top