മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു; ദിലീപ് ഘോഷിനെതിരെ കേസ്‌

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ അധിക്ഷേപിച്ച ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ കേസ്.

‘അസം, കര്‍ണാടക, യുപി എന്നിവിടങ്ങളിലെ ചെകുത്താന്മാരെ നമ്മുടെ സര്‍ക്കാര്‍ പട്ടികളെപ്പോലെ വെടിവെച്ച് കൊലപ്പെടുത്തി’യെന്നായിരുന്നു ദിലീപ് ഘോഷിന്റെ പരാമര്‍ശം. ഇതിനെതിരെയാണ്
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയത്.

മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ബിജെപി നേതാവ് ശ്രമിച്ചെന്നും ക്രിമിനല്‍ കുറ്റത്തിന് നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ഒരുമാസം ഡസന്‍ കണക്കിന് എഫ്‌ഐആര്‍ ആണ് എനിക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതും അത്തരത്തിലൊന്നായി മാത്രമേ കണക്കാക്കുന്നുള്ളൂവെന്ന് ദിലീപ് പ്രതികരിച്ചു.

ദിലീപ് ഘോഷിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ബംഗാളിലെ രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ അദ്ദേഹത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Top