ഐപിഎല്ലിൽ ഹൈദരാബാദിനെ പത്ത് റണ്‍സിന് തകർത്ത് കൊല്‍ക്കത്ത

ചെന്നൈ: ഐ.പി.എല്ലിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ പത്ത് റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയത്തുടക്കം. കൊൽക്കത്ത ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 177 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

കൊൽക്കത്തയുടെ വിജയം 10 റൺസിന്. അവസാന ഓവറുകളിൽ മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ കൊൽക്കത്ത ബോളർമാരും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് വേണ്ടി നിതീഷ് റാണയും (56 പന്തിൽ 80) രാഹുൽ ത്രിപാഠിയും (29 പന്തിൽ 53) ചേർന്നാണ് ഭേദപ്പെട്ട ടോട്ടൽ നൽകിയത്.

അവസാന ഓവറുകളില്‍ ടീം സ്കോര്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദിനേഷ് കാര്‍ത്തിക് കൂറ്റനടിക്ക് ശ്രമിച്ചതോടെയാണ് കൊല്‍ക്കത്തയുടെ സ്കോര്‍ ചലിച്ചത്. ഒന്‍പത് പന്തില്‍ രണ്ട് സിക്സറും ഒരു ബൌണ്ടറിയുമടക്കം 22 രണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്. ഹൈദരാബാദിനായി മുഹമ്മദ് നബിയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കൊൽക്കത്തയ്ക്കായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

Top