കോളിങ്വുഡ് വീണ്ടും കളത്തിലിറങ്ങി; പകരക്കാരനായി

സതാംടണ്‍: എട്ടു വര്‍ഷം മുന്‍പ് 2011-ല്‍ ഇംഗ്ലണ്ടിന്റെ ഏകദിന ടീമില്‍ നിന്ന് വിരമിച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് പോള്‍ കോളിങ്വുഡ്.എന്നാല്‍ ഇന്ന് വീണ്ടും അദ്ദേഹത്തിന് ഇംഗ്ലണ്ടിനായി കളത്തിലിറങ്ങേണ്ടി വന്നു.

ശനിയാഴ്ച സതാംടണിലെ റോസ്ബൗള്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരേ നടന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബൗളര്‍ മാര്‍ക്ക് വുഡിന് പരിക്കേറ്റതോടെയാണ് കോളിങ്വുഡിന് പകരക്കാരനായി ഇറങ്ങേണ്ടി വന്നത്.

മത്സരത്തില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റെടുത്ത വുഡിന് തന്റെ നാലാം ഓവര്‍ എറിയുന്നതിനിടെയാണ് പരിക്കേറ്റത്. പിന്നാലെ മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്ന ജോഫ്ര ആര്‍ച്ചര്‍ കളത്തിലിറങ്ങി. എന്നാല്‍ ഫീല്‍ഡിങ്ങിനിടെ ആര്‍ച്ചര്‍ക്കും പരിക്കേറ്റു. ഇതോടെയാണ് കോളിങ്വുഡിന് പകരക്കാരനായി ഫീല്‍ഡ് ചെയ്യേണ്ടി വന്നത്. 43 കാരനായ കോളിങ്വുഡ് ഇംഗ്ലണ്ട് ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയാണ്.

Top