കോലഞ്ചേരിയില്‍ വയോധികയെ പീഡിപ്പിച്ച കേസ് : ഒന്നാം പ്രതി ലോറി ഡ്രൈവര്‍

rape

കൊച്ചി: കോലഞ്ചേരിയില്‍ വയോധികയെ ബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി. രണ്ടാം പ്രതി മനോജ് ഇവരെ ശാരീരികമായി ഉപദ്രവിച്ചതായും മുവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസ് പറഞ്ഞു.

മനോജിന്റെ അമ്മയായ മൂന്നാം പ്രതി ഓമന, 75-കാരിയെ ബോധപൂര്‍വം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ശാസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വൃദ്ധ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Top