വിശ്വരൂപത്തോട് മത്സരിക്കാനൊരുങ്ങി കൊലമാവ് കോകില; ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍

,Nayanthara

ചെന്നൈ: ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കാലമാവ് കോകില ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ എത്തും. നെല്‍സണ്‍ ദിലിപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആഗസ്റ്റ് 10 ന് തന്നെ ഇറങ്ങുന്ന ഉലകനായകന്‍ കമലഹാസന്റെ വിശ്വരൂപം 2 നോടാവും കൊലമാവ് കോകിലയുടെ മത്സരം.

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ഒരു പ്രെമോ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ കൊലമാവ് കോകിലയില ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിലെ കല്യാണ വയസ് എന്ന ഗാനം ഇതുവരെ യൂട്യൂബില്‍ 29 മില്യണ്‍ ആളുകളാണ് കണ്ടത്.

ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്വലിന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top