നയന്‍താര ചിത്രം ‘കൊലമാവ് കോകില’യിലെ ഗാനം പുറത്തുവിട്ടു

NAYAN THARA

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന കൊലമാവ് കോകിലയിലെ ഗാനം പുറത്തുവിട്ടു. ചിത്രത്തില്‍ നയന്‍താര എത്തുന്നത് മയക്കുമരുന്ന് കള്ളക്കടത്തുകാരിയായിട്ടാണെന്നാണ് പുതിയ വാര്‍ത്ത. ഈ കഥാപാത്രത്തിന് സംസാര ശേഷിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യോഗി ബാബുവാണ് ചിത്രത്തിലെ നായകന്‍.

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ജാക്വിലിന്‍, നിഷ എന്നിവരാണ് മറ്റു താരങ്ങള്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുബാസ്‌കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top