നയന്‍താര ചിത്രം കൊലമാവ് കോകില ആഗസ്റ്റ് 17ന് തിയറ്ററുകളിലേക്ക്

kolamav kokila

യന്‍താര കേന്ദ്രകഥാപാത്രമായെത്തുന്ന കൊലമാവ് കോകില ആഗസ്റ്റ് 17ന് തിയറ്ററുകളിലെത്തും. നേരത്തെ ആഗസ്റ്റ് 10നായിരുന്നു റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കമല്‍ഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗവും അതേ തിയതിയില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്. ലൈക പ്രൊഡക്ഷന്‍സ് തന്നെയാണ് ട്വിറ്ററിലൂടെ റിലീസ് തിയതി മാറ്റിയ വിവരം അറിയിച്ചത്.

ചിത്രത്തില്‍ നയന്‍താര മയക്കുമരുന്ന് കള്ളക്കടത്തുകാരിയായാണ് എത്തുന്നത്. ഈ കഥാപാത്രത്തിന് സംസാര ശേഷിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യോഗി ബാബുവാണ് ചിത്രത്തിലെ നായകന്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ജാക്വിലിന്‍, നിഷ എന്നിവരാണ് മറ്റു താരങ്ങള്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുബാസ്‌കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം, അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ കൊലമാവ് കോകിലയില ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിലെ കല്യാണ വയസ് എന്ന ഗാനം ഇതുവരെ യൂട്യൂബില്‍ 37 മില്യണ്‍ ആളുകളാണ് കണ്ടത്.

Top