നയൻതാരയുടെ പുതിയ ചിത്രം ‘കോലമാവ് കോകില’ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

,Nayanthara

മിഴ് ലേഡി സൂപ്പർ സ്റ്റാർ നയന്‍താര മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കോലമാവ് കോകില(കൊക്കോ). ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യോഗി ബാബുവാണ് ചിത്രത്തിലെ നായകന്‍.

നെല്‍സണ്‍ ദിലീപ് കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നയൻതാര പുറത്തുവിട്ടത്.

ശരണ്യ പൊന്‍വര്‍ണ്ണന്‍, ജാക്വിലീന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സിനിമയുടെ ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കും.

Top