കൊലൈയുതിര്‍ കാലം റിലീസിന് സ്‌റ്റേ; ഗ്രീസില്‍ അവധിയാഘോഷിച്ച് നയന്‍സ്

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം കൊലയുതിര്‍ കാലം റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. പേരിനെച്ചൊല്ലിയുള്ള താല്‍ക്കാലിക തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി.

അന്തരിച്ച എഴുത്തുകാരന്‍ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിര്‍ക്കാലം. ഈ നോവലിന്റെ പകര്‍പ്പവകാശം വാങ്ങിയതിന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകനായ ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് ജസ്റ്റിസ് കൃഷ്ണസ്വാമി റിലീസ് തടഞ്ഞത്.സുജാത രംഗരാജന്റെ ഭാര്യയില്‍ നിന്ന് 10ലക്ഷം രൂപയ്ക്കാണ് താന്‍ പകര്‍പ്പവകാശം വാങ്ങിയതെന്ന് ബാലാജി കുമാര്‍ പറയുന്നു.

ചക്രി ടോലേട്ടി സംവിധാനം ചെയ്ത സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്. 21ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍മ്മാതാക്കളോട് കോടതി നിര്‍ദേശിച്ചു.

അതേസമയം സിനിമാ റിലീസ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നയന്‍താര അവധിയാഘോഷിക്കാന്‍ ഗ്രീസിലേക്ക് പറന്നു. കൂടെ സംവിധായകന്‍ വിഘ്നേഷ് ശിവനുമുണ്ട്.

ഗ്രീസിനടുത്തുള്ള സാന്‍ഡോരിനിയിലാണ് ഇരുവരും. ഗ്രീസില്‍ നിന്നുമുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ചിത്രങ്ങളില്‍ നയന്‍സ് മെലിഞ്ഞ് സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു. പഴയ നയന്‍താരയുടെ ചിത്രവും ഇപ്പോഴത്തേതും താരതമ്യം ചെയ്തും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

View this post on Instagram

us ❤️ #vn💍#santorini

A post shared by nayanthara🔵 (@nayantharaaa) on

Top