‘കൊലെയുതിര്‍ കാലം’; നയന്‍താര ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

2016ലാണ് നയന്‍താര ചിത്രം കൊലയുതിര്‍ കാലത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ചിത്രത്തിനെക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തിയതി ഒഫീഷ്യല്‍ പോസ്റ്ററിനൊപ്പം പുറത്തുവിട്ടിരിക്കുകയാണ്.

2019 ജനുവരിയില്‍ ചിത്രം റിലീസിനെത്തും. ചക്രി തോലതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാഷു ബാഗ്നാനിയും യുവാന്‍ ശങ്കര്‍ രാജയുടെ വൈഎസ്ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജ തന്നെയാണ് സംഗീതം.

അജിത്തനൊപ്പമുള്ള വിശ്വാസവും 2019ലാണ് റിലീസ് ചെയ്യുന്നത്. 2019ല്‍ റിലീസ് ചെയ്യുന്ന നയന്‍താരയുടെ രണ്ടാമത്തെ ചിത്രമാകും കൊലയുതിര്‍ കാലം.

Top