മലയാളി താരം സച്ചിന്‍ ബേബിയെ സ്വന്തമാക്കി കോഹ്‌ലിയുടെ ആര്‍സിബി

പിഎല്‍ ലേലത്തില്‍ കേരളാ നായകന്‍ സച്ചിന്‍ ബേബിയെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. ലേലത്തില്‍ ഇന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മലയാളി താരമാണ് സച്ചിന്‍ ബേബി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ആര്‍സിബി താരത്തെ സ്വന്തമാക്കിയത്. നേരത്തെ ആര്‍സിബിയില്‍ കളിക്കാന്‍ സച്ചിന്‍ ബേബി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അതേസമയം കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായരെ ആദ്യ റൗണ്ടില്‍ ആരും തെരഞ്ഞെടുത്തില്ല. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരായ ജാസന്‍ റോയ്, അലക്സ് ഹെയ്ല്‍സ് എന്നിവരെയും സിനീയര്‍ താരം ഹര്‍ഭജന്‍ സിംഗിനെയും ലേലത്തിന്റെ തുടക്കത്തില്‍ ടീമുകള്‍ ഗൗനിച്ചില്ല. ലേലം പുരോഗമിക്കുമ്പോള്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുക ലഭിച്ച താരം സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസാണ്.

16.25കോടി രൂപയെന്ന മോഹവില നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

Top