Kohli’s Pakistani fan arrested for lifting Indian flag on rooftop

ലാഹോര്‍: പകയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് സ്വന്തം നാട്ടില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി പാക് പൗരന്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒക്കാറ ജില്ലയില്‍നിന്നുള്ള ഉമര്‍ ദ്രാസ് എന്ന പാക്ക് പൗരനാണ് സ്വന്തം നാട്ടില്‍ സാഹസം കാട്ടിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ വിരാട് കോഹ്‌ലിയോടുള്ള ആരാധന മൂത്തായിരുന്നു ഈ പ്രവര്‍ത്തി. സംഭവം വിവാദമായതോടെ പാക് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉമര്‍ തന്റെ വീട്ടില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പട പറന്നെത്തുകയായിരുന്നു. തുടര്‍ന്ന്, ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ പതാക കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ജമീല്‍ അറിയിച്ചു.

ക്രമസമാധാന പാലനം മുന്‍നിര്‍ത്തി ഉമറിനെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഉമറിനെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

അതേസമയം, താന്‍ വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകനാണെന്ന് ഉമര്‍ പ്രതികരിച്ചു. ഞാന്‍ ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്നത് തന്നെ കോഹ്‌ലി ഉള്ളതുകൊണ്ടാണ്. വീട്ടില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതും കോഹ്‌ലിയോടുള്ള ഇഷ്ടംകൊണ്ടുതന്നെ. ഉമര്‍ പറഞ്ഞു.

താന്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്നും അറിവില്ലായ്മ കൊണ്ട് സംഭവിച്ചുപോയ തെറ്റ് പൊറുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു..

Top